കണ്ണൂർ താണ കക്കാട് ചിറക്കര പള്ളി മന്നത്ത് വീട്ടിൽ സുനീറ (31) 2009 മുതൽ കോഴിക്കോട് ഗവർമെൻ്റ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ഇവർ പൂർണ്ണസുഖം പ്രാപിച്ചുവെങ്കിലും വീട്ടുകാർ ഇവരെ ഏറ്റെടുക്കാൻ വലിയ താല്പര്യം കാണിച്ചിരുന്നില്ല .പുനരധിവാസ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി തരാമെന്ന് സുനീറയോട് പറഞ്ഞെങ്കിലും ഇവർക്ക് സ്വന്തം വീട്ടിലേക്ക് പോകണമെന്നും ഉമ്മയെ കാണണമെന്നും പറഞ്ഞു നിർബന്ധം പിടിക്കുകയായിരുന്നു. ഡി എൽ എസ് എ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് ഡി. എൽ. എസ്. എ, പി. എൽ. വി പ്രേമൻ പറന്നാട്ടിലിൻ്റെ നേത്യത്വത്തിൽ PLV മാരായ സലീന താമരശ്ശേരി ,മുനീർ മാത്തോട്ടം, സിസ്റ്റർമാരായ സെറീന, മിനി , സഹായി ആംബുലൻസ് ഡൈവർ ഹമീദ് എന്നിവർ രാവിലെ 9 മണിയോടെ ആംബുലൻസിൽ കണ്ണൂരിൽ ഇവരുടെ വീട്ടിൽ എത്തിച്ചു. വീട്ടുകാർ ചില അസൗകര്യങ്ങളെല്ലാം പറഞ്ഞെങ്കിലും കണ്ണൂർ ടൗൺ പോലീസിന്റെയും, പിങ്ക് പോലീസിന്റെയും സഹായത്തോടെ ഇവരെ അവരുടെ ഉമ്മയ്ക്ക് ഏൽപ്പിച്ചു .
2009 മുതൽ ഗവർമെൻ്റ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന യുവതിക്ക് കുടുംബവുമായി ഒത്തുചേരാൻ അവസരമൊരുക്കി ലീഗൽ സർവീസസ് അതോറിറ്റി
byWeb Desk
•
0
