Trending

ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.

 



കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.

 ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം ആക്രമാസക്തനാവുകയായിരുന്നു.


 അർദ്ധരാത്രിയോടെയാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും തകർത്തു. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന പാപ്പാന്മാർക്കു നേരെ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ഫോറസ്റ്റ്, എലിഫൻറ് സ്ക്വാഡുകൾ  ആനയെ തളക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വടകര ഡിവെെഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കൊയിലാണ്ടി തഹസിൽദാർ സി പി മണി, കൊയിലാണ്ടി ഫയർഫോഴ്സ് എന്നിവർ സ്ഥലത്ത് എത്തി . പിന്നീട് മണിക്കൂറുകൾക്ക് ശേഷമാണ് ആനയെ തളച്ചത്.

Post a Comment

Previous Post Next Post