Trending

ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം..





കൊടുവള്ളി : വാവാട് ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. വാവാട് പട്ടരുമണ്ണിൽ സദാനന്ദൻ(69) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വാവാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.

കൊടുവള്ളിയിൽ ചിത്ര പ്രസ് നടത്തുന്ന സദാനന്ദൻ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു മരണം.


ഭാര്യ രജ് ജിനി (ചാത്തമംഗലം) മക്കൾ. ഫെജിൽ, ജിതിൻ, അതുൽ മരുമക്കൾ റിയ (തലശ്ശേരി) സന്ധ്യ (പയ്യോളി )സഹോദരങ്ങൾ' ദിവാകരൻ മാസ്റ്റർ' സരോജിനി. ശവസംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post