താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് അച്ചൂസ് ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട ഹോട്ടൽ ഉടമയുടെ കാർഇടിച്ചു തകർത്ത ശേഷം ദേശീയ പാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. തുടർന്ന് നിർത്താതെ വയനാട് ഭാഗത്തേക്ക് പോയ പിക്കപ്പ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വയനാട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂർ സ്വദേശിയായ റഹ്മത്തിൻ്റെ കാറിൽ കുട്ടികളടക്കം ഏഴുപേർ ഉണ്ടായി ഉണ്ടായിരുന്നു,ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പിക്കപ്പ് ഡ്രൈവർ മലപ്പുറം ചേളാരി സ്വദേശി രജ്ഞിതിനെയും പോലീസിൽ ഏൽപ്പിച്ചു.രാവിലെ 8.30 ഓടെയായിരുന്നു അപകടം
