Trending

വ്യാപാരിയെ വെട്ടിയ കേസ്; ഒരാൾ പിടിയിൽ





താമരശ്ശേരി:
. കൂടത്തായിയിലെ വ്യാപാരിയായ വയലോരം പള്ളിക്കണ്ടി ഇബ്രാഹീം(52)വെട്ടിയ സംഭവത്തിൽ പ്രതികളിൽ ഒരാളെ കോടഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.

 കൂടത്തായി അമ്പലക്കുന്ന് നിഷാദി(27)നെ പോലീസ് അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന കൂടത്തായി അമ്പലമുക്ക് മുത്തു എന്ന ദിൽഷാദി(28)നെ പിടികിട്ടിയില്ല. ഇയാളുടെപേരിൽ കേസെടുത്തിട്ടുണ്ട്. കോടഞ്ചേരി ഇൻസ്പെക്ടർ കെ.പി. പ്രവീൺകുമാർ, സബ് ഇൻസ്പെക്ടർ കെ. ജിതിൻവാസ്, സി.പി.ഒ.മാരായ ഷനിൽകുമാർ, നിതിൻ തോമസ്, അഭിജിത്ത് എന്നിവർ ചേർന്നാണ് പ്രതിയായ നിഷാദിനെ ചിപ്പിലിത്തോടുനിന്ന്‌ അറസ്റ്റുചെയ്തത്.


ഞായറാഴ്‌ച ഉച്ചക്കായിരുന്നു ഇബ്രാഹീമിന് വെട്ടേറ്റത്.

Post a Comment

Previous Post Next Post