Trending

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്



താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്


താമരശ്ശേരി: മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരുക്കേറ്റു.

 അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച നിസാൻ കാറും, നരിക്കുനി സ്വദേശിയുടെ സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.

 താമരശ്ശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാർ അമിത വേഗതയിൽ മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന നിസാൻ കാറിൽ ഇടിക്കുകയായിരുന്നു.

ഇരുകാറുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. 

നിസാൻ കാറിലെ യാത്രക്കാരായ 6 അത്തോളി  സ്വദേശികൾക്കും, സ്വിഫ്റ്റ് കാറിലെ യാത്രക്കാരനായ നരിക്കുനി സ്വദേശിക്കുമാണ്  പരുക്കേറ്റത്.

  ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പരുക്കേറ്റവർ: അത്തോളി കൂട്ടിൽ: ഷമീം (41), ജസീറ (35), ആയിഷ (75), സിയാൻ (13), ഷിഫ്ര (11 മാസം), ഷിബ (7), സലാഹുദ്ദീൻ നരിക്കുനി.

സാരമായി പരുക്കേറ്റ താഴെ പറയുന്നവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മറ്റ് ആശുപത്രികളിലേക്ക് മാറ്റി,

 ഷിബ (7)യെ മെഡിക്കൽ കോളേജിലേക്കും, സലാഹുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു  മാണ് മാറ്റിയത്.

രാത്രി 10.30 ഓടെയായിരുന്നു  അപകടം.

Post a Comment

Previous Post Next Post