മുക്കം:കഴിഞ്ഞ ദിവസം എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് മുൻവശം കാറും - ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.അപകടത്തിൽ പരുക്കേറ്റ 3 പേരിൽ ഒരാളാണ് മരണപ്പെട്ടത്. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് ഇന്ന് രാവിലെ മരണപ്പെട്ടത്
മറ്റു രണ്ടുപേർ ചികിത്സയിലാണ്
വ്യാഴാഴിച്ച് രാത്രി 11:45 ഓടെ യായിരുന്നു അപകടം
തിരിക്കാനായി പമ്പിൽ കയറ്റിയ കാർ റോഡിലേക്ക് ഇറക്കിയപ്പോഴാണ് മുക്കം ഭാഗത്തു നിന്നും വന്ന ബൈക്കിൽ ഇടിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ അഖിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത് .
മറ്റു രണ്ടുപേർ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു
