കേരള സംസ്ഥാനയുവജന ക്ഷേമബോർഡ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസ് മത്സരത്തിന്റെ രണ്ടാം ഘട്ടം കൊടുവള്ളി നീയോജക മണ്ഡലം മത്സരം താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ വച്ചു നടന്നു.
മണ്ഡലത്തിലെ വിവിധ ഹൈസ്കൂളിൽ നിന്നും കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം സെൻ്റ് മേരിസ് കൂടത്തായി സ്കൂളിന് വേണ്ടി അഥർവ് ജി കൃഷ്ണ, സൂര്യദേവ് എന്നിവരും, രണ്ടാം സ്ഥാനം രാരോത്ത് സ്കൂളിന് വേണ്ടി ഫെല്ല, നജ ഫാത്തിമ എന്നിവരും നേടി വിജയികൾക്കു സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് പ്രൈസും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ കൈമാറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് മാത്യു, അയ്യൂബ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, തുടങ്ങിയവർ പങ്കെടുത്തു ഫസല ഭാനൂ മത്സരം നിയന്ത്രിച്ചു.