Trending

അംഗനവാടി പ്രവേശനോൽസവം






താമരശ്ശേരി: 
ചെമ്പ്ര അങ്കണവാടിയിൽ പ്രവേശനോത്സവം നടന്നു.

 രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും സാനിധ്യത്തിൽ നടന്ന പ്രവേശനോൽസവം വാർഡ് മെമ്പറും, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.

 പിഞ്ചു കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അംഗനവാടികളിൽ ഉണ്ടായിട്ടും ഇത്തരം സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ താൽപ്പര്യം കാണിക്കണമെന്നും, തുടർന്നുള്ള പഠനം പ്രദേശത്തെ സർക്കാർ സ്കൂളുകളെ ഉപയോഗപ്പെടുത്തണമെന്നും മെമ്പർ പറഞ്ഞു.ചടങ്ങിൽ ഒ.പി.ഉണ്ണി അദ്ധ്യക്ഷം വഹിച്ചു. കുട്ടികൾക്കു വേണ്ടി ശ്രീ.മുഹമ്മദ് പുളിക്കിയിൽ നൽകിയ സമ്മാനങ്ങൾ മെമ്പർ വിതരണം ചെയ്തു. പരിപാടിയിൽ ഷംജിത്ത്, ഷിനു. കെ.പി, മുഹമ്മദ്.P, അശ്വതി എന്നിവർ ആശംസകൾ നേർന്നു.അംഗനവാടി ടീച്ചർ ലതിക സ്വാഗതവും, സുമതി.ഒ.പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post