താമരശ്ശേരി : മുട്ടുകടവ് ഭാഗത്ത് വളർത്തുനായകളുടെ ശല്യം രൂക്ഷമായതിനാൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
പുയ്യോട്മലയിൽ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലെ പത്തോളം നായകൾ സൈക്കിളിൽയാത്ര ചെയ്യുകയായിരുന്ന ഒൻപതു വയസ്സുകാരൻ്റെ പിന്നിൽ ഓടുകയും, രക്ഷാപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി സൈക്കിളിൽ നിന്നും വീണ് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പഞ്ചായത്ത് പ്രസിഡൻ്റിനും, പോലീസിലും പരാതി നൽകിയത്.
നായകളുടെ ശല്യം കാരണം നിരവധിയാളുകൾ വഴി നടക്കുന്ന റോഡിലൂടെ ഭയപ്പാടോടെയാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ കടന്നു പോകുന്നതെന്ന് പരാതിയിൽ പറയുന്നു.