ബാലുശ്ശേരി സ്റ്റേഷനിലെ എസ്ഐ രാധാകൃഷ്ണനെതിരെയാണ് പൊലീസ് കേസ് എടുത്തത്.സ്ഥിരമായി മദ്യപിച്ച് ഹോട്ടലിൽ പ്രശ്നമുണ്ടാക്കുന്നു എന്ന പരാതിയിലാണ് കേസ്. ഹോട്ടൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതായും, ഭക്ഷണം കഴിച്ച് പണം നൽകാതെ പോകുന്നതായും പരാതിയിൽ പറയുന്നു, ഭീഷണിപ്പെടുത്തൽ, ഭവന അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
