Trending

മലയാളി യുവതി ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു





കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനി മരിച്ചു. കടമേരി പുതിയോട്ടില്‍ രശ്മി(36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ വിട്ട് മടങ്ങിവരവേയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ ലോക്കോ പൈലറ്റ് ആയ മഹേഷിന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാവിലെ മകനെ സ്‌കൂളില്‍ വിട്ട് മടങ്ങിവരവേ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രശ്മിയും കുടുംബവും ബെംഗളൂരുവില്‍ ആയിരുന്നു താമസം. മക്കള്‍: കിഷന്‍ ദേവ്, കല്യാണി. പിതാവ്: കിഴക്കേടത്ത് രത്‌നാകരന്‍(കുമ്മങ്കോട്). മാതാവ്: പുതുശ്ശേരി ശൈലജ (ആയഞ്ചേരി)

Post a Comment

Previous Post Next Post