Trending

യാത്രക്കാരെ കുളിപ്പിച്ച് വാട്ടർ അതോറിറ്റിയുടെ ജലധാര...





താമരശ്ശേരി: ബൈക്ക് യാത്രക്കാരേയും, കാൽനടയാത്രക്കാരേയും, ബസ് യാത്രക്കാരെയും കുളിപ്പിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വാട്ടർ അതോറിറ്റിയുടെ ജലധാര, വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു, പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

താമരശ്ശേരി PWD ഓഫീസിനു മുന്നിൽ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് 5 മാസമായി, വാട്ടർ അതോറിറ്റിയുടെ താമരശ്ശേരി മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post