സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു
byWeb Desk•
0
സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലൻസിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി