താമരശ്ശേരി: താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനോടു ചേർന്ന ലോമാസ്റ്റ് ലൈറ്റ് ഒടിഞ്ഞു തൂങ്ങിയ നിലയിൽ, ഏതു സമയത്തും നിലം പൊത്താറായ നിലയിലാണ് ലൈറ്റ് തൂങ്ങി കിടക്കുന്നത്. എപ്പോഴും ബസ്സ് കയറാനായി ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലമായതിനാൽ ലൈറ്റ് മാറ്റി സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ആരുടെ തലയിലേക്കാണ് ഒടിഞ്ഞു വീഴുക എന്ന് കണ്ടറിയണം.