Trending

കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് പുരുഷനാണ്. മരിച്ചയക്കാൾക്ക്‌ ഏകദേശം 50 വയസ് പ്രായം തോന്നിക്കും. 

ഇന്ന് പുലർച്ചെ 5 മണിക്ക് ശേഷം ട്രെയിൻതട്ടി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. 

റെയിൽവേ സ്റ്റേഷന്റെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Post a Comment

Previous Post Next Post