Trending

കോൺക്രീറ്റ് റോഡിൽ സ്വകാര്യ വ്യക്തി മണ്ണുതള്ളി ഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി.


കോൺക്രീറ്റ് റോഡിൽ സ്വകാര്യ വ്യക്തി മണ്ണുതള്ളി ഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി.

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ പടിപ്പുരക്കൽ - എക്സ്പ്രസ് സ്റ്റേഡിയം റോഡിലാണ് മണ്ണ് തള്ളി ഗതാഗതം തടസ്സപ്പെടുത്തിയത്.

കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് ചെയ്തു നിർമ്മിച്ച റോഡിലാണ് റോഡിന് സമീപത്ത് താമസിക്കുന്ന വ്യക്തി മണ്ണ് തള്ളിയത്.

റോഡിൽ നിന്നും വെള്ളം തൻ്റെ പറമ്പിലേക്ക് ഒഴുകുന്നു എന്ന കാരണം പറഞ്ഞ് റോഡിൻ്റെ ഓരത്ത് ഉയരത്തിൽ തട്ടിയ മണ്ണാണ് റോഡിലേക്ക് ഒഴുകിയെത്തി കാൽനടയാത്രയും ഗതാഗതവും തടസ്സപ്പെടുത്തിയത്.

മഴ ഇല്ലാത്ത സമയത്ത് പോലും ഉറവുണ്ടാവുന്ന പറമ്പിൻ്റെ ഉടമ കരുതിക്കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് വെള്ളം ഒഴുകുന്നു എന്ന കാരണം പറഞ്ഞ്  മണ്ണ് തള്ളിയത്.
നാട്ടുകാർ മുൻസിപ്പാലിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

Post a Comment

Previous Post Next Post