Trending

നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു





നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. 37 വയസ്സായിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം.

സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.

Post a Comment

Previous Post Next Post