നരിക്കുനി: നരിക്കുനിയിലെ മൊബൈൽ ഷോപ്പിൽ മണി ട്രാൻസ്ഫറിനായി നൽകിയ 15000 രൂപയിൽ 7000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ, നേരത്തെ പിടികൂടിയ
താമരശ്ശേരി കത്തറമ്മൽ സ്വദേശി മുർഷിദ്, മണ്ണാർക്കാട് സ്വദേശിനി ഹുസ്ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിൽ ഉമ്മരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവർക്ക് പുറമെ ഒരാളെ ചെന്നയിൽ നിന്നും, മറ്റൊരാളെ നാട്ടിൽ നിന്നുമാണ് പിടികൂടിയത്.
കള്ളനോട്ട് വിതരണ സംഘത്തിനു പിന്നിൽ അന്തർ സംസ്ഥാന റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് സംശയം. കോഴിക്കോട് റൂറൽ എസ്പി
യുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി ഹുസ്ന എന്ന യുവതി കൊടുത്തുവിട്ട അഞ്ഞൂറ് രൂപയുടെ മുപ്പത് നോട്ടുകളില്‍ 14 എണ്ണം കള്ളനോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞതോടെയാണ് കള്ളനോട്ട് കേസിന് ചുരുളഴിയുന്നത്.തനിക്ക് തന്ന നോട്ടില്‍ വ്യാജനുണ്ടെന്ന് കടയുടമ പണം കൊണ്ടുവന്ന മുഷിദിനോട് വിളിച്ച് പറഞ്ഞപ്പോള്‍ സംഘം തുക തിരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് കള്ളനോട്ട് തിരികെ വാങ്ങാൻ രണ്ടു പേരെ കടയിലേക്ക് അയച്ചു, ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് കണ്ടതിനെ തുടര്‍ന്നാണ് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കൊടുത്തുവിട്ട ഹുസ്ന ഉള്‍പ്പെടെ നാല് പേര്‍ പൊലീസ് പിടിയിലുമായി. അന്വേഷണത്തിനിടെ നരിക്കുനി എസ്.ബി.ഐയും കള്ളനോട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചു.ബാങ്കില്‍ നിക്ഷേപത്തിനെത്തിയ ആറായിരം രൂപയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ഈ നോട്ടുകള്‍ ബാങ്ക് കൊടുവള്ളി പാെലീസിന് കൈമാറി. ഈ സംഭവത്തിന് പിന്നിലും അറസ്റ്റിലായവരാണെന്നാണ് പൊലീസ് കരുതുന്നത്.ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ കേസിന്‍റെ വ്യാപ്ചതി കൂടുകയാണ്.