KSRTC ബസ്സിൽ വെച്ച് പെൺകുട്ടികളുടെ വീഡിയോ പകർത്തിയ യുവാവിനെ കൈകാര്യം ചെയ്തു.
byWeb Desk•
0
താമരശ്ശേരി: സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കർണാടക സ്വദേശികളായ പെൺകുട്ടികളുടെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പെൺകുട്ടികളും, കൂട്ടുകാരും ചേർന്ന് കൈകാര്യം ചെയ്തു. വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.
തുടർന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച യുവാവിൻ്റെ ഫോണിൽ നിന്നും ദൃശ്യങ്ങൾ നീക്കം ചെയ്തു.
പരാതി ഇല്ലാത്തതിനാൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.