Trending

ജീർണിച്ച് ഒടിഞ്ഞു തൂങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം;ജീവന് ഭീഷണി





താമരശ്ശേരി: പതിറ്റാണ്ടുകൾ പഴക്കമുള്ള താമരശ്ശേരി പരപ്പൻ പൊയിൽ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ.

ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രമാണിത്.

ജീർണിച്ച് മേൽക്കൂര ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല, മഴക്കാലത്ത് ഏത് സമയത്തും പൊളിഞ്ഞു വീണ് അത്യാഹിതം സംഭവിച്ചേക്കാം എന്ന സ്ഥിയിലായ ബസ് കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂരയെങ്കിലും അടിയന്തിരമായി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ബസ് സ്റ്റോപ്പ് ചുമരിൽ പരസ്യം എഴുതി പണം സ്വരൂപിക്കുന്നതിന് കുറവൊന്നും വരുത്തിയിട്ടില്ല. പരസ്യക്കാരെക്കൊണ്ടെങ്കിലും പുതുക്കി പണിയിപ്പിച്ചാൽ ജനങ്ങൾക്ക് ആസ്വാസമാവും.

Post a Comment

Previous Post Next Post