തിരുവമ്പാടി :
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ വൈദ്യുതി ബിൽ കുടിശിക വരുത്തിയതുമൂലം കണക്ഷൻ വിഛേദിച്ച ലൈൻമാനെ വീട്ടുടമ അജ്മലും, കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചതായി പരാതി.
ഇയാൾ സ്ഥിരമായി വൈദ്യുതി ബിൽ കുടിശ്ശിക വരുത്തുകയും ഡിസ്കണക്റ്റ് ചെയ്യാൻ വരുന്ന ലൈൻമാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.
കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ നൽകിയ പരാതിയിൽ THE BHARATIYA NYAYA SANHITA (BNS), 2023/132,351,3(5) വകുപ്പുകൾ ചുമത്തി തിരുവമ്പാടി പോലീസ് കേസെടുത്തു..
