ചാത്തമംഗലം: കൂളിമാട് പെട്രോൾപമ്പിന് നേരെ കല്ലേറ് .
വ്യാഴാഴ്ച്ച രാത്രി 12:30 തോടെയാണ് കല്ലേറുണ്ടായത്. കൂളിമാട് അങ്ങാടിയിലെ
പറയങ്ങാട്ട് ഫ്യൂവൽസിന്റെ പെട്രോൾ പമ്പിലാണ് ആക്രമണം നടന്നത്.കല്ലേറിൽ
പമ്പിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ' സൈഡ് ഗ്ലാസ് തകർന്നു.
അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പന്ത്രണ്ടരയോടെ പെട്രോൾപമ്പിന് മുന്നിലെത്തിയ ആൾ പമ്പിന് നേരെകല്ലെറിയുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് .
സംഭവ സമയത്ത് മൂന്ന് ജീവനക്കാരായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങുമ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു.ആക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം മാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പെട്രോൾ പമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ കൂളിമാട് അങ്ങാടിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
