കോഴിക്കോട് മുക്കം സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സംശയം.ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല, ലോറിയുടെ അവസാന GPS കാണിച്ചത് അപകട സ്ഥലത്ത്.തടി കയറ്റി വരികയായിരുന്ന
ലോറിയിൽ ഡ്രൈവർ അർജ്ജുൻ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറുമായി അവസാനമായി സംസാരിച്ചത് ഇന്നലെ രാവിലെ 9. 30 ന്, ഇന്നലെയായിരുന്നു അപകടം നടന്നത്. മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയാണ് കാണാതായത്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്നു ലോറി.
