കോഴിക്കോട് മലപ്പുറം ജില്ലയിൽ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇതര സംസ്ഥാന യുവാക്കളെ
കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രിയിൽ കോഴിക്കോട് എരഞ്ഞിപ്പാലം- കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതിചെയ്യുന്ന വാടക വീട്ടിൽ വെച്ച് 21.200 കിലോഗ്രാം കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ചു വെച്ചതിന് ഒഡീഷ സംസ്ഥാനത്ത് ഗഞ്ചാം ജില്ലയിൽ സുന്‍മോഹി വില്ലേജിൽ കുല്ലഗഡ പോസ്റ്റ് മധു സ്വൈൻ (28), ഒഡീഷ ഗഞ്ചാം ജില്ലയിൽ ചിക്കിലി വില്ലേജിൽ കുല്ലഗഡ സിലു സേദി (26 )എന്നിവരെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു കേസെടുത്തു.
ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് മൊത്ത വിതരണം നടത്തുന്നതായറിഞ്ഞ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ കഞ്ചാവ് സഹിതം പിടികൂടാനായത്.
ഒഡീഷയിലെ കഞ്ചാവ് മാഫിയാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് എക്സെസ് സംഘം പറഞ്ഞു.
പ്രതികളെ ബഹുമാനപ്പെട്ട കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ പ്രവീൺ കുമാർ , ഷിബിൻ,
ഷാജു സി പി, മുഹമ്മദ് അബ്ദുൾ റഹൂഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ജിത്തു, ദീപക്, തോബിയാസ്, അജിൻ ബ്രൈറ്റ്, ജംഷീർ, ജിഷ്ണു,
വൈശാഖ്, എന്നിവരും ഉണ്ടായിരുന്നു.