Trending

വായനാ ദിനം;അമ്പായത്തോട്‌ സ്‌കൂളിൽ പുസ്തകത്താലപ്പൊലി സംഘടിപ്പിച്ചു.




താമരശ്ശേരി:വായനാ പക്ഷാചരണത്തിന്റെ ഭാഗമായി  അമ്പായത്തോട് എ എൽ പി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പുസ്തകത്താലപ്പൊലിയോടെ പരിപാടികൾക്ക് തുടക്കമായി.പ്രത്യേക അസംബ്ലി,പുസ്തക പരിചയം,കഥാപാത്രാഭിനയം എന്നിവയും നടന്നു.
 
 പരിപാടികളുടെ ഉദ്ഘാടനം 
 എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി നിഷ ആന്റണി നിർവ്വഹിച്ചു . പിടിഎ പ്രസിഡണ്ട് എടി ഹാരിസ് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ കെ കെ മുനീർ,പിടിഎ വൈസ് പ്രസിഡണ്ട് എടി പ്രസൂൽ, പി.സിനി,വി.ഹാജറ,കെ ജാസ്മിൻ,യു എ ഷമീമ, പി. ജിഷ എന്നിവർ സംസാരിച്ചു

 തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ ക്വിസ് മത്സരം, വായനക്കൂട്ടം ലൈബ്രറി ഉദ്ഘാടനം, പുസ്തകത്തൊട്ടിൽ, മഹദ് വചന ശേഖരണം തുടങ്ങിയവ  നടക്കും.

Post a Comment

Previous Post Next Post