താമരശേരി
താമരശേരി പഞ്ചായത്തിലെ അഴിമതിയിക്കും ഭരണസ്തഭത്തിനുമെതിരെ എൽഡിഎഫിന്റ നേതത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണം കൈയ്യാളുന്ന മുസ്ലീം ലീഗിലെ വിഭാഗീയത പഞ്ചായത്തിൽ ഭരണസ്തംഭനത്തിന് കാരണമായിരിക്കുകയാണ്. മുസ്ലീം ലീഗ് അംഗമായ വനിതയായ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെതിനെ പരസ്യമായി അപമാനിക്കുന്നനിലയിലേക്കെത്തി.മുസ്ലീം ലീഗിലെ തന്നെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ത്രിത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതായി കാണിച്ച് നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. ഭരണപക്ഷത്തിലെ ഒരുവിഭാഗത്തിന്റെ അഴിമതിയ്ക്കെതിരെ ശബ്ദമുയർത്തിയത്തിനെ തുടർന്നാണ് വൈസ് പ്രസിഡന്റിനെതിരെ ആക്ഷേപിക്കുന്നത്. ഇൗ വിഷയങ്ങളെല്ലാം ഉന്നയിച്ചാണ് എൽഡിഎഫ് ശനിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക്മാർച്ച് നടത്തുന്നത്. രാവിലെ പത്ത് മണിക്ക് താമരശേരി പഴയബസ്റ്റാന്റ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും തുടർന്ന് നടക്കുന്ന പൊതുയോഗം എൽഡിഎഫ് കൊടുവളളി നിയോജകമണ്ഡലം കൺവീനർ കെ ബാബു ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് താമരശേരി പഞ്ചായത്ത് കൺവീനർ ടി കെ അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മദ് ,വി കെ അഷറഫ്,പഞ്ചായത്തംഗങ്ങളായ പി സി അബ്ദുൾ അസീസ്,എ പി മുസ്തഫ, എം വി യുവേഷ് എന്നിവർ പങ്കെടുത്തു.