Trending

പകൽ പെയിന്റിങ്; രാത്രി എടിഎം കവർച്ച; കോഴിക്കോട് എടിഎം പൊളിക്കുന്നതിനിടെ 25കാരൻ പിടിയിൽ





കുന്ദമംഗലം: ചാത്തമംഗലം കളൻതോടിൽ എടിഎം കൗണ്ടർ തകർത്ത് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ആസാം സ്വദേശിയായ ബാബുൽ (25)ആണ് കുന്ദമംഗലം പൊലീസിന്റെ കസ്റ്റഡിയിൽ ആയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത്.

കുന്ദമംഗലം എസ് ഐ പ്രദീപ് മച്ചിങ്ങലും സംഘവും പുലർച്ചെ ഇതുവഴി പൊലീസ് പട്രോൾ നടത്തുകയായിരുന്നു. കളൻതോട് എടിഎമ്മിന്റെ പരിസരത്ത് എത്തിയപ്പോൾ അസ്വാഭാവികത തോന്നിയ എസ് ഐ പ്രദീപ് മച്ചിങ്ങൽ നോക്കുമ്പോൾ എടിഎമ്മിന്റെ ഷട്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീപ്പ് നിർത്തി എടിഎം കൗണ്ടറിൽ പോയി നോക്കുമ്പോൾ ഉള്ളിൽ നിന്നും പൂട്ടിയതായി കണ്ടു

പൊലീസുകാർ ഷട്ടറിൽ ബലമായി തട്ടിയപ്പോൾ ഉള്ളിലുള്ള ആൾ ഷട്ടർ തുറന്നു. അപ്പോഴാണ് മോഷണശ്രമമാണ് നടന്നതെന്ന് പൊലീസിന് മനസിലായത്. ഇതിനിടെ മോഷ്ടാവ് പൊലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ അവസരോചിതമായ ഇടപെടലിൽ ബലപ്രയോഗത്തിലൂടെ മോഷ്ടാവിനെ പിടികൂടാൻ സാധിച്ചു.

പൊലീസിന്റെ ശ്രദ്ധ അൽപം തെറ്റിയിരുന്നെങ്കിൽ എടിഎം മെഷിൻ പൊളിച്ച് മോഷ്ടാവിന് പണം കവരുവാൻ കഴിയുമായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മെഷീന്റെ ഒരു ഭാഗം മോഷ്ടാവ് ഗ്യാസ് കട്ടർ ഉപയോഗിച്ച്


Post a Comment

Previous Post Next Post