താമരശ്ശേരി: കഴിഞ്ഞ ശനിയാഴ്‌ച തച്ചംപൊയിൽ അങ്ങാടിയിൽ വെച്ച് കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം രൂപ ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് യുവാവ് മാതൃകയായി.
അബൂബക്കർ എന്നയാൾക്കായിരുന്നു തുക കളഞ്ഞുകിട്ടിയത്, ഉടനെ താമരശ്ശേരി പോലീസ് ഏൽപ്പിക്കുകയും, സമൂഹമാധ്യമങ്ങൾ വഴി വിവരം പുറത്തറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പണത്തിന്റെ ഉടമസ്ഥൻ മുഹമ്മദ് സാബിത്ത് എന്നയാൾ രേഖകളുമായി വന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് പണം കൈപ്പറ്റി.