താമരശ്ശേരി: "താമരശ്ശേരി ചുരത്തിൽ ഒനി മുതൽ സന്നദ്ധ പ്രവർത്തകരുടെ ആവശ്യമില്ല, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ജില്ലാ ഭരണകൂടം പുതിയ സംവിധാനം ഏൽപ്പെടുത്തും, അതിനായി പുതുപ്പാടി ഗ്രാമപഞ്ചായത്തിനെ ചുമതലപ്പെടുത്തി " ഇതായിരുന്നു ഒരു വർഷം മുമ്പ് നമ്മൾ കേട്ട വാർത്ത.എന്നാൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒതു വരെ ഒരു സംവിധാനവും ഏർപ്പെടുത്താൻ കഴിഞ്ഞില്ലാ എന്നത് വേറെക്കാര്യം.
ജില്ലാ ഭരണകൂടത്തിൻ്റെ പ്രഖ്യാപനത്തോടെ
ചുരത്തിൽ സജീവമായിരുന്ന ചുരം സംരക്ഷണ സമിതി, ചുരം ഗ്രീൻ ബ്രിഗേഡ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സജീവമല്ലാതെയായി.എന്നാൽ ചുരത്തിൽ ഏതൊരു ആപത്തു വന്നാലും ആദ്യം ഓടി എത്തുക ഇവർ തന്നെയാണ് എന്നത് വേറെക്കാര്യം.
ഇന്നലെയും അപകടമുണ്ടായപ്പോൾ റോഡിൽ നിന്നും മണ്ണും, മരവും, പാറയും നീക്കം ചെയ്യാൻ അർദ്ധരാത്രി വരെ ഫയർ, പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം കൈ - മെയ് മറന്ന് ചുരത്തിൻ്റെ മക്കൾ ഉണ്ടായിരുന്നു, ഇന്നും സജീവമായി ഇവർ തന്നെയാണ് രംഗത്തുള്ളത്.കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട എട്ടോളം വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യാനും, രക്ഷാപ്രവർത്തനം നടത്താനും ഇവർ തന്നെയാണ് കൂടെയുണ്ടായിരുന്നത്.
സേവന സന്നദ്ധരായ ഇവർ ഇല്ലായിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി..
തടസ്സങ്ങൾ നീക്കാൻ എത്ര സമയം വേണ്ടി വരുമായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ..?
െ