Trending

കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കുക, കൂടത്തായി പാലം പുതുക്കി പണിയുക PWD ഓഫീസിനു മുന്നിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ നടത്തി.





കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ അഴിമതി അന്വേഷിക്കുക, റോഡിലെ അപാകത പരിഹരിക്കുക, കൂടത്തായി പാലം പുതുക്കി പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്   ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി താമരശ്ശേരി പി ഡബ്ലു ഡി  ഓഫിസിനു മുൻപിൽ ന പ്രതിഷേധ ധർണ്ണ നടത്തി. 

റോഡ് നവീകരണ പ്രവൃത്തിയിലെ ക്രമക്കേട് മൂലം  അപകടം പെകുകകുകയാ.നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിനു പുറമെ  പരുക്കേറ്റ മറ്റു നിരവധിയാളുകൾ ആശുപത്രികളിലും, വീടുകളിലും ചികിത്സയിലാണ്.

 റോഡ് നവീകരണത്തിലെ അപാകത സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും സർക്കാർ തലത്തിൽ ഉണ്ടായില്ല. കൂടാതെ റോഡ് പണിയിലെ ക്രമക്കേട് സംബന്ധിച്ച് PWD വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല.   

റോഡ് പ്രവൃത്തിയിലെ  അപാകതകൾ വ അടിയന്തിര പരിഹാരം കാണണമെന്നും. പാലം അടിയന്തിരമായി പുതുക്കി പണിയണമെന്നും, പ്രവൃത്തിയിലെ അഴിമതിയും, ക്രമക്കെടുകളും സംബന്ധിച്ച് സർക്കാർ അന്വേഷിക്കണമന്നും സമരത്തിൽ ആവശ്യമുയർന്നു.

കോൺഗ്രസ് ബ്ലോക്ക്  പ്രസിഡന്റ് പി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ധർണ ഉദ്ഘാടനം ചെയ്തു.കെ പി സി സി അംഗം
പി. സി. ഹബീബ് തമ്പി, സി. ടി. ഭരതൻ, വി.കെ. എ. കബീർ. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post