താമരശ്ശേരി. താമരശ്ശേരി ചുരത്തിലെ അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട ചുരം ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ]
യഥാർഥ്യക്കണമെന്നാവശ്യപ്പെട്ട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച സമര ജാഥക്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. താമരശ്ശേരി പഴയ ബസ്റ്റാൻ്റ് പരിസരത്ത് കെ.വി.വി.ഇ.എസ് യുണിറ്റ് സെക്രട്ടറി പി.പി ഹാഫിസ് റഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.വയനാട്ടിലേക്ക് ഏത് ഭാഗത്ത് നിന്നും പുതിയ പാതകൾ നിലവിൽ വന്നാലും ചുരത്തിന് ബദലായി നിർദ്ധിഷ്ട ചിപ്പി ലിത്തോട് മരുതി ലാവ് ബൈപ്പാസാണ് ഏറ്റവും അനുയോജ്യമായ തെന്ന് അദ്ധേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ടി. അയ്യൂബ് ഖാൻ, പി.സി.ഹബീബ് തമ്പി, പി.ഉല്ലാസ് കുമാർ, ഗിരീഷ് തേവള്ളി,കെ വി.സെബാസ്റ്റ്യൻ, കെ. സരസ്വതി, എ.പി. ചന്തു മാസ്റ്റർ, പി.ടി എ ലത്തീഫ്, എ.കെ.ബബീഷ് എം.ബാബുമോൻ, ജാഥാ ക്യാപ്റ്റ്ൻ ടി.ആർ.ഓമനക്കുട്ടൻ, വൈസ് ക്യാപ്റ്റൻ ജോജി ടി ജോയ്, വി.കെ.ഹുസൈൻ കുട്ടി, അമീർ മുഹമ്മദ് ഷാജി,ജാഥാ അംഗങ്ങളായ വി.കെ.മൊയ്തു മുട്ടായി, വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, എ.എസ് സുബീഷ്, എ കെ.മുഹമ്മദലി ഷംസീർ വമ്പൻ സൈദ് തളിപ്പുഴ,ബാപ്പു എ കെ പിടി.അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.