ഇരിപ്പിടാവകാശ നിയമം കർശനമായി നടപ്പാക്കുക, മിനിമം വേജസ് പുനർ നിർണയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് CITU കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ALO ഓഫീസിലേക്ക് മാർച്ചും,ധർണയും നടത്തി.
മാർച്ച് ഷോപ്സ് & കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് കെ എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘടനാ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം
സുഭാഷ് സ്വാഗതം പറഞ്ഞു.താമരശ്ശേരി ഏരിയാ പ്രസിഡൻ്റ്
കെ.കെ അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു പെരുമണ്ണ , സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഗഫൂർ ( താമരശ്ശേരി ഏരിയ സെക്രട്ടറി ) നന്ദി പറഞ്ഞു.