Trending

ബാങ്ക് എക്കൗണ്ട് KYC അപ്ഡേഷൻ ക്വാമ്പ് നാളെ താമരശ്ശേരിയിൽ...

  താമരശ്ശേരി: റിസേർവ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  ബാങ്ക് എക്കൗണ്ട് KYC അപ്ഡേഷൻ ക്യാമ്പ് നാളെ  താമരശ്ശേരി കത്തിഡ്രൽ ചർച്ച് ഹാളിൽ വച്ച് നടക്കും
2.30 മുതൽ ആരംഭിക്കുന്ന  ക്യാമ്പ് 5 മണി വരെ നീണ്ടു നിൽക്കും.
 താമരശ്ശേരിയിലെ എല്ലാ ബാങ്കുകളും ക്യാമ്പിൽ പങ്കെടുക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ആധാർ കാർഡിന്റെ കോപ്പിയും ഫോട്ടോയും കൊടുത്തു കൃത്യ സമയത്തു പുതുക്കിയില്ല എങ്കിൽ അക്കൗണ്ടുകൾ ഇൻ ആക്റ്റീവ് ആയി പോകാൻ സാധ്യത കൂടുതലാണ്, അതിനാൽ കഴിയുന്ന ആളുകൾ എല്ലാവരും പാസ് ബുക്ക്, ആധാർ കാർഡിന്റെ കോപ്പി, 2 കോപ്പി ഫോട്ടോ സഹിതം  ക്യാമ്പിൽ എത്തിയാൽ KYC പുതുക്കാവുന്നതാണ്.
  
ജില്ലയിലെ ലീഡ് ബാങ്കായ കനറാ ബാങ്കിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
        

Post a Comment

Previous Post Next Post