താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവം, അറബിക് സാഹിത്യോത്സവം, സംസ്കൃതോൽസവം "വൈഭവം" നവംബർ 4, 5 തിയ്യതികളിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11 വേദികളിലായി രണ്ടായിരത്തി അറുനൂറിലധികം വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി മാറ്റുരയ്ക്കും.
ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് മേളയുടെ ഔപചാരിക ഉദ്ഘാടനം ലിൻ്റോ ജോസഫ് എം.എൽ.എ  നിർവ്വഹിക്കും. കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് വർഗ്ഗീസ് പാലക്കാട്ട് അധ്യക്ഷത വഹിക്കും.കോടഞ്ചേരി പഞ്ചായത്ത്  പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. താമരശ്ശേരി എ.ഇ.ഒ ശ്രീമതി പൗളി മാത്യൂ റിപ്പോർട്ട് അവതരിപ്പിക്കും. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉപഹാര സമർപ്പണം നിർവ്വഹിക്കും.സ്കൂൾ മാനേജർ റവ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജമീല അസീസ്,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പിള്ളി, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പറും ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ ചാൾസ് തയ്യിൽ, കോടഞ്ചേരി പഞ്ചായത്ത് മെമ്പർ വാസുദേവൻ  ഞാറ്റുകാലായിൽ , കൊടുവള്ളി ബിപി സി മെഹറലി എം, കെ.പി.എസ്.എം.എ താമരശ്ശേരി സബ്ജില്ല പ്രസിഡണ്ട് പി ഡി ഹുസൈൻ കുട്ടി ഹാജി , എച്ച്.എം ഫോറം കൺവീനർ ദിൽഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.ജനറൽ കൺവീനർ വിജോയ് തോമസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ സി ഷിഹാബ് നന്ദിയും പറയും.
ബുധനാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്യും. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുന്നിസ ഷരീഫ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ചിന്ന അശോകൻ, എൽ.പി വിഭാഗം ഹെഡ്മാസ്റ്റർ ജിബിൻ പോൾ, എൽ.പി വിഭാഗം പി.ടി.എ പ്രസിഡണ്ട് ആൻ്റണി ചൂരപ്പൊയ്കയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.കൺവീനർ ബിനു ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രവീൺ കെ നമ്പൂതിരി നന്ദിയും പറയും.
വിളംബര ജാഥ ഇന്ന്(വെള്ളി)
കലാമേളയുടെ പ്രചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ജാഥ ഇന്ന് (ഒക്ടോബർ 31വെള്ളി) രാവിലെ 10 മണിക്ക് കോടഞ്ചേരിയിൽ നടക്കും. സ്വാഗത സംഘം ഭാരവാഹികൾ നേതൃത്വം നൽകും.
സ്റ്റേജിതര മൽസരങ്ങൾ 1 ന് ശനിയാഴ്ച കൈതപ്പൊയിലിൽ:
കലാമേളയുടെ ഭാഗമായുള്ള സ്റ്റേജിതര മൽസരങ്ങൾ നവംബർ 1 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിൽ നടക്കും.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ വിജോയ് തോമസ്, എ.ഇ.ഒ ശ്രീമതി പൗളി മാത്യൂ,എച്ച്.എം ഫോറം കൺവീനർ ദിൽഷ ടീച്ചർ, പബ്ലിസിറ്റി കൺവീനർ സി.പി. സാജിദ്, പ്രോഗ്രാം കൺവീനർ പ്രവീൺ കെ നമ്പൂതിരി,  റിസപ്ഷൻ കൺവീനർ കെ.സി ഷിഹാബ്, പങ്കെടുത്തു.