Trending

താമരശ്ശേരിയിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ.



 താമരശ്ശേരി വെഴുപ്പൂർ താമസിക്കും ചെട്ടിയാൻകണ്ടി മഠത്തിൽ രാമചന്ദ്രൻ (84) നെയാണ്  
വീട്ടുമുറ്റത്തെ കിണറ്റിൽ പുലർച്ചെ 3.30 ഓടെ മരിച്ച നിലയിൽ   കണ്ടെത്തിയത്.

 മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐയായി ചുമതല വഹിക്കുമ്പോഴാണ് സർവ്വീ സിൽ നിന്നും വിരമിച്ചത്. 

ഭാര്യ: പരേതയായ സരോജിനി (ബാലുശ്ശേരി) മക്കൾ : മനോജ്‌ (Ex ആർമി( ഹോം ഗാഡ് കുന്നമംഗലം ), പ്രമോദ്,വിനോദ് (മംഗളം ദിനപത്രം). മരുമക്കൾ: സീന,ഷീബ, പ്രദീപ.

Post a Comment

Previous Post Next Post