താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് കർശന ഉപാതികളോടെ പ്രവർത്തന അനുമതി നൽകി DLFMC.
പ്ലാൻ്റിൽ സംസ്കരിക്കുന്ന മാലിന്യത്തിൻ്റെ അളവ് 20 ടണ്ണായി കുറക്കണം.വൈകുന്നേരം ആറു മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ പാടില്ല. പഴകിയ അറവുമാലിന്യം പ്ലാൻ്റിലേക്ക് കൊണ്ടുവരാൻ പാടില്ല.പുതിയ മാലിന്യം മാത്രം സംസ്കരിക്കണം. മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ വിവരം അധികൃതർക്ക് കൈമാറണം. മലിന ജല സംസ്കരണ പ്ലാൻ്റിൻ്റെ പ്രവർത്തനം ശരിയായ രീതിൽ നടക്കുന്നു എന്ന് ഉറപ്പു വരുത്തണം, ഇതിനായി ആഴ്ചയിൽ ഒരിക്കൽ വെളളം പരിശോദിക്കണം. ദുർഗന്ധം പൂർണമായും ഒഴിവാക്കാൻ വിദഗ്ദ പഠനം നടത്താനും തീരുമാനിച്ചു. മലിനീകരണ നിയന്ത്രണ ബോർഡും, ശുചിത്വമിഷനും കർശന നിരീക്ഷണം നടത്തും, വീഴ്ച സംഭവിച്ചാൽ കർശന നടപടി സ്വീകരിക്കും.