Trending

ജില്ലാ പഞ്ചായത്ത് സീറ്റ് ഡിസിസി നേതൃത്വം വിറ്റെന്ന് ആക്ഷേപം.


 പുതുപ്പാടി ഡിവിഷൻ ജില്ലാ പഞ്ചായത്ത് സീറ്റ്‌ കോഴിക്കോട് ഡിസിസി പ്രസിഡന്റും ജില്ലയിലെ മുതിർന്ന കെപിസിസി ഭാരവാഹികളും ചേർന്ന് പണവും പാരിതോഷികങ്ങളും കൈപ്പറ്റി സീറ്റ്‌ നൽകാമെന്ന് വാഗ്ദാനം നൽകിയതായി പരക്കെ ആക്ഷേപം.


കഴിഞ്ഞ 5 വർഷമായി പാർട്ടിയിൽ സജീവമല്ലാതിരുന്ന ഗൾഫിലെ പുതു സംരംഭകന് സീറ്റ് നൽകിയെന്നാണ് ആക്ഷേപം. 
 
നിരവധി തവണ ഇവർ ഇയാളോടൊപ്പം വിദേശയാത്രകൾ നടത്തുകയും, സംരംഭക പങ്കാളിത്തം ഉറപ്പുനൽകിയതായും പറയപ്പെടുന്നു.  ഇടപാടുകളിലെ ഇടനിലക്കാരൻ താമരശ്ശേരി ഫ്രഷ്കട്ട് അറവു മാലിന്യ പ്ലാന്റ്മായി ബന്ധമുള്ള  കെപിസിസി മെമ്പർ ആണെന്നും പറയപ്പെടുന്നു.

 കോൺഗ്രസ് താമരശ്ശേരി, തിരുവമ്പാടി ബ്ലോക്ക് പ്രസിഡണ്ടുമാരെ  സ്വാധീനിച്ച് അനുകൂലമായി കത്ത് വാങ്ങി  നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും പറയപ്പെടുന്നുമാണ് ആക്ഷേപം.
കോൺഗ്രസ്സിന് ഉള്ളിൽ നിന്നുമാണ് അപസ്വരങ്ങൾ ഉയരുന്നത്.

എന്നാൽ ഇത്തരത്തിൽ പണം നൽകി സീറ്റു സമ്പാദിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്ന് ആരോപണ വിധേയനായ വ്യക്തി പ്രതികരിച്ചു.


Post a Comment

Previous Post Next Post