താമരശേരി സബ്ജില്ലാ കലോത്സവം വൈഭവം 2025 ലെ താരത്തിളക്കവുമായി
കോരങ്ങാട് GLP സ്കൂളിലെ നാലാക്ലാസ്കാരൻ സ്നിവിൻ ഷാജ്. പങ്കെടുത്ത എല്ലാപരിപാടികളിലും A ഗ്രേഡ് കരസ്ഥമാക്കി നാടിന്നഭിമാനമായിമാറി.
വ്യക്തിഗത ഇനങ്ങളായ
ലളിതഗാനമത്സരത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി.കന്നഡ പദ്യം ചൊല്ലലിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും അറബിഗാനാലാപന മത്സരത്തിൽ എ ഗ്രേഡും ഒന്നാംസ്ഥാനവും
അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡും രണ്ടാംസ്ഥാനവും നേടി.
ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ
ഗ്രൂപ്പ് ഇനങ്ങളായ ദേശഭക്തിഗാനത്തിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും, സംഘഗാനത്തിൽ എ ഗ്രേഡും,
അറബി സംഘഗാനത്തിൽ എഗ്രേഡും നേടിയെടുത്തു.
28 സ്ക്കൂളിലെ മത്സരാർത്ഥികളോട് മത്സരിച്ച് അറബിക് ഓവറോൾ കിരീടം സ്കൂളിന് നേടിക്കൊടുക്കുവാൻ മുഖ്യ പങ്ക് വഹിച്ചു. കലോത്സവത്തിലെ താരമായിമാറിയ
സ്നിവിൻ ഷാജ് എക്സൈസ് ഓഫീസർ
ഷാജു സി.പിയുടെയും
ശാലിനിയുടെയും മകനാണ്.
2025 വിദ്യാരംഗം കലാസാഹിത്യ ശില്പശാലയിൽ
നാടാൻപാട്ട് മത്സരത്തിലും സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
കലയോടൊപ്പം അറബിക് വിഷയം പഠിച്ചുകൊണ്ട് മുന്നോട്ടുപോവണമെന്നാണ് രക്ഷിതാക്കളുടെ ആഗ്രഹം.