താമരശ്ശേരി : ജനകീയ സമരങ്ങളെ തീവ്രവാദ ചാപ്പ കുത്തി തകർക്കുന്ന രീതി നടപ്പിലാവില്ലെന്നും ഫ്രഷ് കട്ട് വിരുദ്ധ സമരത്തെ തീവ്രവാദ ചാപ്പകുത്തി തകർക്കാനുള്ള ഗൂഡ പദ്ധതികളെ കരുതിയിരിക്കണമെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. കൂടത്തായി അമ്പലമുക്കിൽ ഫ്രഷ്കട്ട് വിരുദ്ധ ജനകീയ സമര പന്തലിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. ജനങ്ങളുടെ മൗലിക അവകാശമായ ശുദ്ധവായുവും ജലവും ഉറപ്പു വാർത്താനുള്ള ഉത്തരവാദിത്തം സർക്കാറിനാണെന്നും ജനങ്ങളുടെ ദുരിതം ഉൾക്കൊണ്ട് ജില്ല ഭരണകൂടവും സംസ്ഥാന സർക്കാറും ഫ്രഷ് കട്ട് അടച്ചു പൂട്ടുന്നതിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്‌ഡിപിഐ സംസ്ഥാന ട്രഷറർ റഷീദ് ഉമരി, കോഴിക്കോട് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വ്യാപാരി വ്യവസായി പ്രസിഡന്റ് അഷ്‌റഫ് താമരശ്ശേരി,ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി കൺവീനർ സൈനുൽ ആബിദീൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.എസ്‌ഡിപിഐ ജില്ല സെക്രട്ടറി കെ.ഷമീർ ,കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടിപി യുസുഫ്, ഇപിഎ റസാഖ്, ആബിദ് പാലക്കുറ്റി,ഹമീദലി കോളിക്കൽ,സിദ്ധീഖ് ഈർപ്പോണ,നിസാർ വാടിക്കൽ, ഒഎം
സിദ്ധീഖ്, അബ്ദുള്ള കത്തറ മ്മൽ വി കെ ഷംസീർ, സലാം കാക്കേരി തുടങ്ങിയവർ പങ്കെടുത്തു