താമരശ്ശേരി:വാഹന ബാഹുല്യം കാരണം താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്, രണ്ടര മണിക്കൂറോളം കുരുക്കിൽപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വദേശിനിയായ ട്രാവല്ലർ യാത്രക്കാരി കുഴഞ്ഞു വീണു, ഇവരെ ആമ്പുലൻസിൽ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചുരത്തിൽ വൈകുന്നേരം ആരംഭിച്ച ഗതാഗത കുരുക്ക് തുടരുകയാണ്, ഇതിനിടയിൽ നിയന്ത്രണം വിട്ട ഒരു കാർ അഴുക്ക് ചാലിൽ പതിക്കുകയും ചെയ്തിരുന്നു, ആളപായമില്ല.