സ്വകാര്യ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ആളുകൾക്ക് നേരെ പരാക്രമം കാണിച്ചത്. ഇത് തടയാൻ ശ്രമിച്ച യുവാവിന് കത്തികൊണ്ട് പരിക്കേറ്റു. ചുങ്കം ചെക്ക് പോസ്റ്റിൽ പ്രവർത്തിക്കുന്ന തട്ടുകടക്ക് സമീപം ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ എസ്റ്റേറ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ചാവക്കാട് സ്വദേശി പ്രസാദാണ് ആളുകൾക്ക് നേരെ കത്തിയുമായി പരാക്രമം നടത്തിയെന്ന്
നാട്ടുകാർ പറഞ്ഞു. അക്രമിയുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങുന്നതിനിടെയാണ്
ചുങ്കം കലറക്കാം പൊയിൽ സുലൈമാന് പരിക്കേറ്റത്. ഇയാൾ മദ്യലഹരിയിൽ രാവിലെ മുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതായും നാട്ടുകാർ പറയുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതിയിൽ നിൽക്കുമെന്ന് പരുക്കേറ്റ സുലൈമാൻ പറഞ്ഞു.