Trending

"താമരശ്ശേരി ഫെസ്റ്റ് 2026" ജനുവരി 26ന് തുടക്കമാകും

താമരശ്ശേരി :
"കിടപ്പ് രോഗികൾക്ക് ഒരു കൈത്താങ്ങാവാൻ "

  സുരക്ഷാ പെയിൻ ,& പാലിയേറ്റീവ് കെയർ സൊസൈറ്റി താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *താമരശ്ശേരി ഫെസ്റ്റ് 2026*  ൻ്റെ സ്വാഗതസംഘം രൂപീകരിച്ചു .
ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ ചുങ്കം കൂടത്തായി റോഡിൽ പ്രത്യേകം സജ്ജീകരിച്ച ഭവനിൽ കാർഷിക വ്യവസായിക ആരോഗ്യ വിദ്യാഭ്യാസ  പ്രദർശനം
നടക്കും.
സ്വാഗതസംഘം യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് പ്രസിഡണ്ട് ചന്തു മാസ്റ്റർ നിർവഹിച്ചു 
പി കെ വിജിത്ത് ജനറൽ കൺവീനറും പി  ബിജു ചെയർമാനുമായ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.
ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാമൂഹിക, രാഷ്ട്രീയ വാർത്താ   രംഗത്തെ പ്രമുഖരെ  രക്ഷാധികാരികളായും
പ്രോഗ്രാം, പബ്ലിസിറ്റി,വളണ്ടിയർ ,സ്റ്റിയറിംഗ് തുടങ്ങി   വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു താമരശ്ശേരി ഗ്രാമപഞ്ചായത്ത്
 മെമ്പർമാരായ ശ്രീമതി കാവ്യ ബിന്ദു ആനന്ദ്  രത്നവല്ലി രജിന ജ്യോതി
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പറായ അയ്യൂബ് 
പി ബിജു
 താമരശ്ശേരി സോണൽ കൺവീനർ പി എം അബ്ദുൽ മജീദ്  ഉല്ലാസ് കുമാർ വ്യാപാരി യൂത്ത് വിംഗ് രാജേഷ്, സന്തോഷ്
ഉനൈസ് തച്ചംപോയിൽ റാഷി താമരശ്ശേരി
റഫീഖ് തച്ചംപൊയിൽ 
ഷമീം തച്ചംപൊയിൽ ടി കെ തങ്കപ്പൻ മാസ്റ്റർ 
മുൻ മെമ്പർ വിഎം വള്ളി 
പി സുധാകരൻ കെ പി നാരായണൻ മാസ്റ്റർ
  ഇ 
 ശിവരാമൻതുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post