Trending

ഡൽഹിയിൽ അർദ്ധ രാത്രിയിൽ ബുൾഡോസർ രാജ്; ഒഴിപ്പിക്കലിനിടെ സംഘർഷം, അഞ്ച് പൊലീസുകാർക്ക് പരുക്ക്

ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ.17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത് സംഘർഷാവസ്ഥ. കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയിൽ ഒഴിപ്പിച്ചത്. പ്രതിഷേധക്കാർക്കിടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കൽ നടപടിയുമായി പൊലീസും അധികൃതരും എത്തിയത്. കെട്ടിങ്ങൾ പൂർണമായി പൊളിച്ച് മാറ്റുകയായിരുന്നു. പ്രദേശത്ത് വലിയ പൊലീസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അനധികൃത നിർമാണം ആരോപിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. കെട്ടിടങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ദീർഘകാലമായി നിയമപോരാട്ടത്തിലായിരുന്നു. വാണിജ്യ കെട്ടിടങ്ങളായിരുന്നു ഭൂരിഭാഗവും.

അർദ്ധരാത്രിയിൽ ഒഴിപ്പിക്കൽ‌ നടപടിയുമായെത്തിയതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്. എന്നാൽ ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അർദ്ധരാത്രിയിൽ നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അക്രമസംഭവങ്ങളിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കും. പ്രതിഷേധക്കാരെ തിരിച്ചറിയാനുള്ള ന‍ടപടികൾ പൊലീസ് ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.




Post a Comment

Previous Post Next Post