താമരശ്ശേരി
ഏഴാം വളവിൽ സാം ട്രാവൽസിന്റെ ടൂറിസ്റ്റ് ബസും ഏഴാം വളവിനു താഴെ ഭാരത് ബെൻസിന്റെ ലോറിയും ബ്രേക് ഡൗണായി കിടക്കുന്നതിനാൽ വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്. അർദ്ധരാത്രി തുടങ്ങിയ കുരുക്ക് ഇപ്പോഴും തുടരുകയാണ്.
മെക്കാനിക്ക് എത്തിയാൽ മാത്രമേ കുടുങ്ങിയ വാഹനങ്ങൾ മാറ്റാൻ സാധിക്കുകയുള്ളൂ