കോടഞ്ചേരി: കോടഞ്ചേരി പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം ട്രാക്ടർ കാറിൽ ഇടിച്ച് അപകടം.
കോടഞ്ചേരി സ്വദേശിയുടെ കാറും താമരശ്ശേരി ഭാഗത്തുനിന്ന് വന്ന ട്രാക്ടറുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിൽ മറിഞ്ഞതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പരുക്കേറ്റ കാർ യാത്രികർ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു ദിവസത്തിനുള്ളിൽ കോടഞ്ചേരി മേഖലയിൽ മൂന്നാമത്തെ വാഹനാപകടമാണിത്. വ്യാഴാഴ്ച കണ്ണോത്തും പുലിക്കയത്തും വാഹനാപകടങ്ങൾ ഉണ്ടായി.