Trending

25 ലിറ്റർ വാഷും, വാറ്റുപകരണങ്ങളുമായി മധ്യവയസ്കൻ പിടിയിൽ.


താമരശ്ശേരി: താമരശ്ശേരി എക്സൈസ് സംഘം  എകരൂൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 25 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി  എകരൂൽ  മഠത്തിൽക്കുന്നുമ്മൽ വീട്ടിൽ   മനോജ് കുമാർ (55) നെ ഇയാളുടെ വീട്ടിൽ വെച്ച് എക്സൈസ് പിടികൂടി.

 വീട്ടിൽ  വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വെച്ചതിന്  താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ കെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി . അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷംസുദ്ദീൻ കെ , സിവിൽ എക്സൈസ് ഓഫീസർ ഷഫീഖലി. ടി , വനിത സിവിൽ എക്സൈസ് ഓഫീസർ സുജല.കെ. ജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ്. ഒ. ടി. എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post