Trending

താമരശ്ശേരി ഗ്രാമപഞ്ചായത്ത് 40,8572418 രൂപയുടെ ബജറ്റ് അവതരിപ്പിച്ചു

നവതി ആഘോഷവർഷമായ 2026 ൽ സമഗ്ര വികസനം ലക്ഷ്യമിട്ട് 408572418 രൂപ വരവും 330450850 രൂപ ചെലവും 78121568 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. താമരശ്ശേരി ടൗൺ സൗന്ദര്യ വൽക്കരണത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വാർഡിലും കളിസ്ഥലം നിർമ്മിക്കുന്നതിന് തുടക്കം കുറിക്കാനും താമരശ്ശേരി ആസ്ഥാനമായി സ്പോട്സ് അക്കാദമി ആരംഭിക്കാനും ഈ ബജറ്റ് ലക്ഷ്യമിടുന്നു.
 കാർഷിക രംഗത്ത് നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചുപിടിക്കുന്നതിന് ഹരിതാപം പദ്ധതിക്ക് 45 ലക്ഷം രൂപയും പഞ്ചായത്ത് ഓഫീസ് സ്മാർട്ടാക്കുന്നതിന് 40 ലക്ഷം രൂപയും പഴയ സ്റ്റാൻറ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 38 ലക്ഷവും വകയിരുത്തി. ലൈഫ് ഭവനപദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും വീട് പൂർത്തീകരിക്കുന്നതിന് ഒരു കോടി 62 ലക്ഷവും ഒപ്പം ഒപ്പത്തിനൊപ്പം ( ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്) 47 ലക്ഷവും കുട്ടികളുടെ പോഷകാഹാരത്തിന് 70ലക്ഷവും വയോജനക്ഷേമത്തിന് 15 ലക്ഷവും സ്ക്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം 65 ലക്ഷവും കമ്യൂണിറ്റി ഡിജിറ്റൽ ലേണിംഗിന് 20 ലക്ഷവും കുടിവെള്ള പദ്ധതിക്ക് 52 ലക്ഷവും വെട്ടം പദ്ധതിക്ക് 32 ലക്ഷം രൂപയും ഡയാലിസിസ് രോഗികൾക്ക് മരുന്നും പാലിയേറ്റീവ് പ്രവർത്തനത്തിന് (മിഴിവ്), വനിത ജിം 41 ലക്ഷവും എസ്.സി, എസ്ടി ക്ഷേമപദ്ധതികൾക്ക് (മുഖ്യധാര ) ഒരു കോടി 59 ലക്ഷവും വകയിരുത്തി. പ്രവാസികൾക്ക് സ്വയം തൊഴിൽ സംരഭം പ്രോൽസാഹിപ്പിക്കുന്നതിന് ഈ ബജറ്റ് ലക്ഷ്യമിടുന്നു. പൂനൂർ പുഴയും ഇരുതുള്ളി പുഴയും സംരക്ഷിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ബജറ്റ് അവതരണം നടത്തി.ഉച്ചക്ക് ശേഷം നടന്ന ഭരണ സമിതി യോഗത്തിൽ ഐകകഠ്യേന പാസാക്കി.

Post a Comment

Previous Post Next Post