Trending

ഇറാൻ ഇസ്രായേൽ യുദ്ധം: ബഹ്റൈനിൽ സ്‌ഫോടനം, ഗൾഫിലും ആശങ്ക

മനാമ: ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമാകുന്നതിനിടെ ബഹ്റൈനിലും തുടർച്ചയായ മിസൈൽ ആക്രമണം. ബഹ്റൈനിലെ ജുഫൈർ, ഹിദ്ദ് പരിസരങ്ങളിൽ രാവിലെ 11.45 ഓടെയാണ് സ്ഫോടനമുണ്ടായത്. ബഹ്‌റൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെയാണ് മിസൈൽ ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് മിസൈലുകളെ തടയാൻ ശ്രമിക്കുകയാണ്. അതോടൊപ്പം ബഹ്റൈനിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. ഉച്ചത്തിലുള്ള സ്ഫോടനമോ മുന്നറിയിപ്പ് സൈറണുകളുടെ ശബ്ദമോ ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ നാല് ഗവർണറേറ്റുകളിലേയും ഷെൽട്ടറുകളുടെ വിവരങ്ങളും അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്്. അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക റേഡിയോ, ടെലിവിഷൻ ചാനലുകൾ കാണണമെന്നും, അപകടം കടന്നുപോകുന്നതുവരെ അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടുക‍യോ അല്ലെങ്കിൽ സുരക്ഷിതവും അടച്ചിട്ടതുമായ സ്ഥലത്ത് അഭയം തേടുകയോ ചെയ്യണമെന്നും ജാഗ്രതാ നിർദേശത്തിലുണ്ട്.

Post a Comment

Previous Post Next Post