Trending

വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


കോടഞ്ചേരി: മൈക്കാവ് ആനിക്കോട് പുന്നക്കൊമ്പിൽ പൗലോസ് (72) നെയാണ് ഇന്നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൈക്കാവിൽ റേഷൻ ഷോപ്പ് നടത്തി വരികയായിരുന്നു. മൂന്നു മാസം മുമ്പ് ഇയാളുടെ മകൻ ഷിബു അർബുദം ബാധിച്ച് മരിച്ചിരുന്നു. ഭാര്യ ലീലാമ്മ. മകൾ: ഷിബി (ഇസ്രായേൽ). ആളെ മുറിയിൽ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post